ഇങ്ങനെയൊരു ജോലി സാധ്യത സൃഷ്ടിച്ചതിന് ആദ്യമേ നന്ദി പറയട്ടേ. ഞാൻ ഒരു മലയാളിയാണ്. മലയാളത്തിൽ തന്നെയാണ് ഞാൻ എം എ ചെയ്തത്. അന്ധരായ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പുസ്തകങ്ങൾ വായിച്ച് റെക്കോർഡ് ചെയ്താണ് ഞാൻ വോയ്സ് ഓവർ രംഗത്തേക്ക് കടന്നത്. പിന്നീട് പഠനത്തിന്റെ ഭാഗമായും അല്ലാതെയും വിവിധ പ്രൊജക്റ്റുകളുടെ ഭാഗമാവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് ശബ്ദം, എഴുത്ത്, വിവർത്തനം തുടങ്ങി ഭാഷാസംബന്ധമായ ജോലികൾ ചെയ്ത് വരുന്നു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ഭാഗമാവാൻ എനിക്ക് സാധിക്കുകയാണെങ്കിൽ അത് പൂർണമായും കുറ്റമറ്റ രീതിയിൽ ചെയ്ത് തരാൻ കഴിയുമെന്ന് എനിക്കുറപ്പാണ്. അവസരം പ്രതീക്ഷിക്കുന്നു.